ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ഇറക്കിയ ബുക്കീഷിെൻറ പ്രകാശനം നടന്നു. വേദിയും സദസും ഒന്നിച്ചാണ് പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്. സന്തോഷ് എച്ചിക്കാനം, വി.എച്ച് നിഷാദ്, താഹ മാടായി, കെ.കെ. മൊയ്തീന് കോയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മുത്തച്ചെൻററ വടി പോലെയാണ് പ്രവാസ സാഹിത്യം എന്ന് പണ്ട് പറഞ്ഞ എം.എന്‍ വിജയന് മാഷിെൻറ വാക്കുകള്‍ തിരിച്ചെടുക്കേണ്ടതാണെന്നും ഇന്ന് ഏറ്റവും കൂടുതല്‍ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നത് പ്രവാസികളാണെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു. അറിവിെൻറ ഉണര്‍വിനെ കുറിച്ചാണ് താഹ സംസാരിച്ചത്. ആര്. രാമചന്ദ്രെൻറ സുന്ദരമായ കവിതയിലൂടെ ബുക്കീഷ് പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും താഹ പറഞ്ഞു. എഴുത്തിെൻറ പ്രധാന്യവും വളര്‍ച്ചയുമാണ് നിഷാദ് വിവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.