അക്ഷരപൂരം നവംബര്‍ ഒന്നിന്;  ആദരണീയ രാജ്യം ബ്രിട്ടന്‍

ഷാര്‍ജ: 36ാമത് ഷാര്‍ജ അന്താരാഷ്​ട്ര പുസ്തകോത്സവം നവംബര്‍ ഒന്ന് മുതല്‍ 11 വരെ അല്‍ താവൂനിലെ എക്സ്പോ സ​െൻററില്‍ നടക്കുമെന്ന് ഷാര്‍ജ ബുക്​ അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് ആല്‍ അമറി പറഞ്ഞു. ഇത്തവണത്തെ ആദരണീയ രാജ്യം  ബ്രിട്ടനാണ്. ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് എഴുത്തുകാരും പ്രസാധകരും പങ്കെടുക്കും. സമ്മേളനങ്ങള്‍, വായിക്കുന്ന സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്ര പരിപാടികള്‍ നടക്കും. 

2019ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചത് ഷാര്‍ജയെയാണ്.  അത് കൊണ്ട് തന്നെ ഇത്തവണത്തെ അക്ഷപൂരത്തില്‍ അതി​​െൻറ കുടമാറ്റമുണ്ടാകും. നവോത്ഥാന പാതയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും ശാസ്ത്ര-സാമൂഹ്യ-സാംസ്കാരിക തലങ്ങളില്‍ അവരുടെ സാന്നിധ്യം ഉറപ്പിച്ച് നിറുത്തുവാനും വീടകങ്ങളില്‍ അക്ഷര വെളിച്ചം കൊളുത്താനുമുള്ള സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ ആഹ്വാനമാണ് ഷാര്‍ജ പുസ്തകോത്സവത്തി​​െൻറ കുതിപ്പിന് കാരണമെന്ന് റക്കാദ് എടുത്ത് പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ എറ്റവും വലിയ പുസ്തകോത്സവമാണിത്. 

ഗള്‍ഫ് സാംസ്കാരിക മേഖലയുടെ നെടും തൂണായ ഷാര്‍ജ ഉയര്‍ത്തി കൊണ്ട് വന്നതാണ് ഈ അക്ഷര ഗോപുരം. ആയിര കണക്കിന് പ്രസാധകരും എഴുത്തുകാരും ചിത്രകാരന്‍മാരും ലക്ഷക്കണക്കിന് വായന ​േപ്രമികളും സന്ധിക്കുന്ന ഷാര്‍ജ പുസ്തകോത്സവം ലോക പ്രശസ്തമാണ് റക്കാദ് കൂട്ടി ചേര്‍ത്തു. ആദരണീയ രാജ്യമായ ബ്രിട്ടനില്‍ നിന്ന്, ബ്രിട്ടീഷ് കൗണ്‍സിലി​​െൻറ സഹകരണത്തോടെ പ്രമുഖ എഴുത്തുകാരെത്തും. ​േശ്രഷ്ഠ മലയാളത്തി​​െൻറ ശ്രദ്ധേയ സാന്നിധ്യം ഇക്കുറിയുമുണ്ടാകും. 

Tags:    
News Summary - book fest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.