ബോൺവോ ഗ്രൂപ്പിന്‍റെ പുതിയ കോർപറേറ്റ് ഓഫിസ് ദുബൈയിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഡയറക്ടർ ജോർജ് ഡാനിയൽ സംസാരിക്കുന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സമീപം
ബോൺവോ ഇന്‍റർനാഷനൽ ഗ്രൂപ്പിന്‍റെ പുതിയ കോർപറേറ്റ് ഓഫിസ് ദുബൈയിൽ തുറന്നു
ദുബൈ: ബോൺവോ ഗ്രൂപ്പിന്‍റെ പുതിയ കോർപറേറ്റ് ഓഫിസ് ദുബൈ ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയയിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ കെ.പി.കെ. ഫായിസ്, ഷിയാഫ് ജലാല്‍, മുഹമ്മദ് അജാസ്, സര്‍താജ് ജലാല്‍, ജോര്‍ജ് ഡാനിയല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പി.വി. ഇസ്മായിൽ (ദുബൈ കെ.എം.സി.സി), ഖാലിദ് വളപ്പിൽ (ഹാപ്പി ഫുഡ്സ്), സിറാജ് ഫുഡെക്സ്, നൗഷീർ (എൻറേ) എന്നിവരും സന്നിഹിതരായിരുന്നു.
വിപണിയിൽ എത്തിയതുമുതൽ മായം കലരാത്ത സ്വാഭാവിക രുചിയും ഉയർന്ന ഗുണനിലവാരവും കൊണ്ട് പ്രവാസി മലയാളികളുടെയും മറ്റ് ഉപഭോക്താക്കളുടെയും മനംകവർന്ന ബ്രാൻഡാണ് ബോൺവോ ഗ്രൂപ്പിന്‍റേത്. 2021ൽ പ്രവർത്തനം ആരംഭിച്ച കമ്പനിയുടെ പ്രമുഖ ഉത്പന്നമായ ‘മൗജ സോഡ’ നിലവിൽ യു.എ.ഇ വിപണിയിൽ ലഭ്യമാണ്. ശുചിത്വത്തിനും ഈടുനിൽക്കുന്ന ഗുണമേന്മക്കും മുൻഗണന നൽകുന്ന കമ്പനി, ഇന്ത്യയിൽനിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധമായ ടെൻഡർ കോക്കനട്ട് വാട്ടർ (കരിക്കിൻവെള്ളം), ബ്ലൂ ലെമനൈഡ് എന്നിവ 2026 ഒക്ടോബർ ആദ്യം മുതൽ വിപണിയിലെത്തിക്കും.
ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് മികച്ച അനുഭവമായിരിക്കും ഈ ഉത്പന്നങ്ങൾ സമ്മാനിക്കുക. വരുംനാളുകളിൽ കൂടുതൽ മികച്ച ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ തയാറെടുക്കുകയാണ് ബോൺവോ ഗ്രൂപ്. കമ്പനിയുടെ ഉൽപന്നങ്ങൾ വൈകാതെ യു.കെയിലും ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ഡയറക്ടർ കെ.പി.കെ. ഫായിസ് വ്യക്തമാക്കി. മൗജയുടെ വിവിധതരം പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ച ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.