അനിൽ കുമാർ വിൻസന്‍റ്
Posted On
date_range Updated On
date_range ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
ദുബൈ: ദിവസങ്ങൾക്ക് മുമ്പ് ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം ഷാർജയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കള്ളയം സ്വദേശി അനിൽ കുമാർ വിൻസന്‍റ് (59) ആണ് മരിച്ചത്. ദുബൈ റാസൽ ഖോറിലുള്ള സ്വകാര്യ കമ്പനിയിൽ പബ്ലിക് റിലേഷൻസ് ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു.
ഈ മാസം രണ്ടാം തീയതി മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ദുബൈയിലെ റഫ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് റാസൽ ഖോർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഷാർജയിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. കവർച്ചക്കിടെ നടന്ന കൊലപാതകമാണെന്നാണ് സൂചന. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായതായും സൂചനയുണ്ട്. ഭാര്യ: ബ്രിജില അനിൽകുമാർ. പിതാവ്: വിൻസന്‍റ്. മാതാവ്: റീത്ത. മകൻ: ബിബിൻ അനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.