ബ്ലൂസ്റ്റാർ സംഘടിപ്പിച്ച അക്കാദമിക് അവാർഡ് ദാന ചടങ്ങ്
അൽഐൻ: ഉയർന്ന മാർക്ക് നേടി വിജയിച്ച 10ാം ക്ലാസ്, 12ാം ക്ലാസ് വിദ്യാർഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ബ്ലൂ സ്റ്റാർ അൽഐനിന്റെ നേതൃത്വത്തിൽ ആദരിച്ചു.യു.എ.ഇ യൂനിവേഴ്സിറ്റിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ സാമന്ത സ്റ്റീഫൻ, ശൈഖ് ഹംദാൻ അവാർഡ് ഫോർ എക്സലൻസ് നേടിയ അപർണ അനിൽ നായർ, ഷാർജ അവാർഡ് ഫോർ എക്സലൻസ് നേടിയ ആലിയ നുജും നവാസ്, 97 ശതമാനം മാർക്ക് വാങ്ങി സയൻസ് ബാച്ചിൽ ഉന്നത വിജയം നേടിയ അപർണ അനിൽ നായർ, നൈന മുഹമ്മദ്, കോമേഴ്സ് വിഭാഗത്തിൽ 96.6 ശതമാനം മാർക്ക് വാങ്ങി വിജയിച്ച എയ്ഞ്ചൽ ആൻ പോത്തൻ എന്നിവരെയും പ്രത്യേകം ആദരിച്ചു.
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന പൊതു സമ്മേളനത്തിൽ ബ്ലൂ സ്റ്റാർ ജനറൽ സെക്രട്ടറി ജാഷിദ് പൊന്നത്ത് സ്വാഗതവും പ്രസിഡന്റ് ആനന്ദ് പവിത്രൻ അധ്യക്ഷ പ്രസംഗവും നടത്തി.യു.എ.ഇ യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡയാന ആൻഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, സെക്രട്ടറി സന്തോഷ്, ഉണ്ണീൻ പൊന്നോത്ത്, ജിമ്മി, ഡോ. ശശി സ്റ്റീഫൻ, ഷാജി ജമാലുദ്ദീൻ, മുനവർ, മുബാറക് മുസ്തഫ, റിയാദ് ഫാറൂഖ്, റിയാസ് ബാബു എന്നിവർ ആശംസ നേർന്നു.ജാബിർ ബീരാൻ, ബഷീർ, ബാവ, ജസ്റ്റിൻ, ഹുസൈൻ, കോയ, കവിത, റൂബി, സ്മിത രാജേഷ്, കവിത, വിനോദ് അസ്ഗർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ബ്ലൂ സ്റ്റാർ വിമൻസ് ഫോറം സെക്രട്ടറി ഷറീന ജാബിർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.