ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ നടത്തിയ രക്​തദാന ക്യാമ്പിന്‍റെ ഉദ്​ഘാടനച്ചടങ്ങ്

ഇന്ത്യൻ സോഷ്യൽ സെന്‍റർ രക്തദാന ക്യാമ്പ്‌

അജ്‌മാൻ: റിപ്പബ്ലിക്‌ ദിനത്തിന്​ മുന്നോടിയായി ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ മെഗാ രക്തദാന ക്യാമ്പ്​ സംഘടിപ്പിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ ഐ.എസ്.സി ഒരുക്കിയ രക്തദാന ക്യാമ്പിൽ ബ്ലഡ്‌ ഡോണേഴ്സ്‌ കേരള (ബി.ഡി.കെ യു.എ.ഇ), ഓൾ കേരള പ്രവാസി അസോസിയേഷൻ, കുന്നംകുളം എൻ.ആർ.ഐ എന്നിവരും സഹകരിച്ചു. 200ഓളം പേര്‍ക്ക് രക്തദാനം നടത്താനുള്ള സംവിധാനം ക്യാമ്പില്‍ ഒരുക്കിയിരുന്നു. ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജികുമാർ പിള്ള, ട്രഷറർ കെ.എൻ. ഗിരീഷൻ തുടങ്ങിയവർ സംബന്ധിച്ചു.

മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ ഇതരസംസ്ഥാന പ്രവാസികളും ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യക്കാരും ക്യാമ്പില്‍ പങ്കെടുത്തു.

Tags:    
News Summary - Blood Donation Camp‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.