ദുബൈ: ലത്തീഫ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ അക്കാഫ് ടാസ്ക് ഫോഴ്സ് ഒരുക്കിയ അടിയന്തര ക്യാമ്പിൽ 86 പേർ രക്തദാനം നടത്തി. റമദാനും കോവിഡ് പ്രതിസന്ധിയുംമൂലം രക്തക്ഷാമം രൂക്ഷമാണെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് അക്കാഫ് ടാസ്ക് ഫോഴ്സും ബി.ഡി.കെ യു.എ.ഇയും ചേർന്ന് ക്യാമ്പ് ഒരുക്കിയത്. താലിസിമീയ എന്ന രോഗാവസ്ഥയിലുള്ള പിഞ്ചുകുഞ്ഞുങ്ങൾ, അപകടങ്ങൾപറ്റി ചികിത്സയിലുള്ളവർ തുടങ്ങിയവർക്ക് ഏറെ ഉപകാരപ്രദമായി ഇൗ ക്യാമ്പ് മാറി.
അക്കാഫ് അംഗങ്ങളിൽ പലരും കുടുംബസമേതം എത്തി. അക്കാഫ് ടാസ്ക് ഫോഴ്സ് വനിതാപ്രതിനിധികളായ ജൂലിൻ ബെൻസി, റാണി സുധീർ, രാജി അനൂപ്, വെൻസി തോമസ്, മേരി കോശി, ബെഷ്ലി ശ്യം എന്നിവരും, മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണി പറമ്പിൽ, ഷാഹുൽ, ചാൾസ് പോൾ, വി.എസ്. ബിജുകുമാർ, റിവ ഫിലിപ്പോസ്, അനൂപ് അനിൽ ദേവ്, അഹമ്മദ് അഷ്റഫ്, കെ.വി. മനോജ്, അബ്ദുൽ സത്താർ, രാജു തേവർമഠം എന്നിവരും ക്യാമ്പ് നടത്തിപ്പിന് ചുക്കാൻ പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.