വൺ ബി​ല്യ​ൺ മീ​ൽ​സ് പ​ദ്ധ​തി​യി​ലെ ഭ​ക്ഷ​ണ​ക്കി​റ്റ്​ വി​ത​ര​ണം ചെ​യ്യു​ന്നു

വൺ ബില്യൺ മീൽസ്: അഞ്ച് രാജ്യങ്ങളിൽ വിതരണം തുടങ്ങി

ദുബൈ: ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ നിരാലംബർക്കും ദരിദ്രർക്കും സഹായം നൽകാൻ ലക്ഷ്യമിടുന്ന 1ബില്യൺ മീൽസ് സംരംഭത്തിന് കീഴിൽ ലബനാൻ, ഇന്ത്യ, ജോർഡൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ തുടങ്ങി.

അരി, എണ്ണ, പഞ്ചസാര, ഈത്തപ്പഴം തുടങ്ങിയ അടിസ്ഥാന ഭക്ഷണപദാർഥങ്ങൾ അടങ്ങിയ ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്.

റമദാൻ മാസത്തിന്‍റെ തുടക്കത്തിൽ ആരംഭിച്ച മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സംഘടിപ്പിക്കുന്ന സംരംഭം, ഫുഡ് ബാങ്കിങ് റീജിനൽ നെറ്റ്‌വർക്കിന്‍റെയും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്‍റിന്‍റെയും സഹകരണത്തോടെയാണ് വിതരണം ആരംഭിച്ചത്. അടുത്ത ദിവസങ്ങളിൽ മറ്റു രാജ്യങ്ങളിലും വിതരണം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Billion Meals: Distributed in five countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.