ഷാർജ: വലിയ പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളുമായി പ്രമുഖ ടൂർ സേവന ദാതാക്കളായ ഹോളിഡേമേക്കേഴ്സ്.കോം.
നിരവധി വർഷങ്ങളായി യു.എ.ഇയിൽ ഏറ്റവും മികച്ച ടൂർ പാക്കേജുകൾ ചെയ്തു പരിചയമുള്ള ഹോളിഡേമേക്കേർസ്.കോം ഈ പ്രാവശ്യവും നിരവധി സമ്മാനങ്ങളും പാക്കേജുകളുമാണ് യാത്ര പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്.
മേയ് ഒമ്പത്, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വിജ്ഞാന മേളയായ കമോൺ കേരളയിൽ എത്തുന്ന സന്ദർശകർക്ക് ഹോളിഡേ മേക്കേഴ്സിന്റെ സ്റ്റാളുകളിൽനിന്ന് പുത്തൻ ഓഫറുകൾ നേരിട്ടറിയാനും പാക്കേജുകൾ ബുക്ക് ചെയ്യാനും അവസരമുണ്ടാകും. ഗിഫ്റ്റ് വൗച്ചറുകൾ, പ്ലേ ആൻഡ് വിൻ, ഓൺ ദി സ്പോട് ബുക്കിങ് തുടങ്ങി ഒട്ടനേകം എക്സ്ക്ലൂസിവ് സമ്മാനങ്ങളാണ് കമോൺ കേരളയിലെ സന്ദർകരെ കാത്തിരിക്കുന്നത്. ടി.ടി8, ടി.ടി9 എന്നീ സ്റ്റാളുകളാണ് ഹോളിഡേമേക്കേഴ്സ്.കോമിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.