മികച്ച ജീവിത നിലവാരം; റാസല്‍ഖൈമയില്‍ സെന്‍സസ്

സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശാക്തീകരണത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമയില്‍ സമ്പൂര്‍ണ സെന്‍സസ്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ നിര്‍ദ്ദേശാനുസരണമാണ് പുതിയ സ്ഥിതി വിവരകണക്ക് ശേഖരണത്തിന് അധികൃതര്‍ ഒരുങ്ങുന്നത്.

സ്വദേശികളുടെയും വിദേശികളുടെയും സമ്പൂര്‍ണമായ വിവര ശേഖരണമാണ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് കമ്യൂണിറ്റി ഡെവലപ്പ്മെന്‍റ് വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുക. വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമെ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടക്കും. ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളും മറ്റും റാസല്‍ഖൈമ സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിക്കും.

വിവര ശേഖരണത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുന്ന റാസല്‍ഖൈമ ഭരണാധിപന്‍ ശൈഖ് സഊദിന്‍റെ വീഡിയോ റാക് മീഡിയ ഓഫീസ് പുറത്തു വിട്ടിരുന്നു. സമഗ്രമായ വിവര ശേഖരണം രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിലെ സുപ്രധാന ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. സന്തോഷകരമായ ജീവിതം നിലനിര്‍ത്തുന്നതിനും പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാനും സെന്‍സസ് വഴിയൊരുക്കും.

Tags:    
News Summary - better quality of life; Census in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.