ഷാര്‍ജ: കടലിനഗാധമാം നീലിമയില്‍ എന്തോക്കെ കാഴ്ച്ചകളുണ്ടോ അതൊക്കെ പകര്‍ത്തിയിട്ടുണ്ട് യു.എ.ഇയുടെ ജലോപരിതല ഫോട്ടോഗ്രഫറായ അലി ഖലീഫ ബിന്‍ താലിത്. കടലില്‍ മാത്രമല്ല നദികളും തോടുകളും ഇദ്ദേഹത്തിെൻറ ക്ളിക്കുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കടലില്‍ നീരാടുന്ന ആന, നദിയില്‍ നീരാടുന്ന ഒട്ടകം, കടലാഴത്തിലെ പവിഴ പുറ്റുകളും ചെടികളും. നീല ജലാശത്തിലൂടെ പാഞ്ഞ് പോകുന്ന മത്സ്യങ്ങള്‍, തുടങ്ങിയ കാഴ്ച്ചകളുടെ വിസ്മയമാണ് ഇദ്ദേഹത്തിെൻറ ക്ളിക്കുകള്‍. വെള്ളത്തിന് മുകളില്‍ കെട്ടിയ വടത്തിലൂടെ സാഹസിക യാത്ര നടത്തുന്ന കുട്ടികള്‍, മുങ്ങല്‍ വിദഗ്ധരുടെ പ്രകടനം തുടങ്ങിയ ജലോപരിതല കാഴ്ച്ചകള്‍ക്ക് പുറമെ പ്രകൃതിയിലെ മനോഹരമായ കാഴ്ച്ചകളും ഇദ്ദേഹത്തിെൻറതായുണ്ട്. പ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയ ശൈഖ് സുല്‍ത്താന്‍ ഇദ്ദേഹത്തിനൊരു സമ്മാനം നല്‍കി കൊണ്ട് പറഞ്ഞു: ഇത് ഒരു പിതാവ് മകന് നല്‍കുന്ന സമ്മാനമാണ്. എന്‍െറ പ്രിയപ്പെട്ട രാജ്യത്തിെൻറ വിലമതിക്കാത്ത നിധികളാണ് അലി ഖലീഫയെ പോലുള്ള പ്രതിഭകള്‍. തനിക്ക് കിട്ടിയ ഏറ്റവും പുരസ്കാരമാണ് സുല്‍ത്താെൻറ ഈ വാക്കുകളെന്ന് അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.