റാസല്‍ഖൈമ: യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ റാക് ഇന്ത്യന്‍ അസോസിയേഷന് ടീം വിജയ കിരീടം ചൂടിയതായി ജന.സെക്രട്ടറി ഗോപകുമാര്‍ അറിയിച്ചു. 32 ടീമുകള്‍ മാറ്റുരച്ച മല്‍സരത്തില്‍ മുഹമ്മദ് സാദിഖ് (റാക് യൂത്ത് ഇന്ത്യ ക്യാപ്റ്റന്‍), സലാഹ് ഇബ്രാഹിം എന്നിവരാണ് ഇന്ത്യന്‍ അസോസിയേഷന് വേണ്ടി കളത്തിലിറങ്ങിയത്. ഇവര്‍ക്ക് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ മുഅല്ല ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. ചടങ്ങില്‍ നാസര്‍ ബിന്‍ യൂസഫ്, ഉബൈദ് ബിന്‍ ഫാദില്‍, ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികളായ സജ്ജാദ് സഹീര്‍, മുഹമ്മദ് മൊയ്തീന്, ടി.വി. പ്രസൂദന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.