ദുബൈ: ആയുഷ് (ആയുർവേദം,യോഗ, യുനാനി,സിദ്ധ, ഹോമിയോപതി) വൈദ്യശാഖകളുടെ പ്രഥമ അന്താരാഷ്ട്ര സമ്മേളനം അടുത്ത മാസം 9 മുതൽ11 വരെ ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റ്, വിഗ്യാൻ ഭാരതി, സയൻസ് ഇന്ത്യാ ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് പെങ്കടുക്കുമെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സുരി, കോൺസുൽ ജനറൽ വിപുൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജീവിതശൈലി രോഗങ്ങൾ തടയാൻ ആയുഷ് എന്നതാണ് സമ്മേളന പ്രമേയം. 20 രാജ്യങ്ങളിൽ നിന്ന് 1200 പ്രതിനിധികളെത്തും. ഡോ. ബി.എം. ഹെഡ്ഗേ, ഡോ. ഡേവിഡ് ഫ്രൗളി, ഡോ. ഹോസ്റ്റ് സുൻറക്, ഡോ. മുസറഫ് അലി തുടങ്ങിയവർ പ്രഭാഷണം നടത്തും. വിവിധ മരുന്ന് ഉൽപാദകരും ചികിത്സകരും പ്രദർശനത്തിലും ബോധവത്കരണത്തിലും പെങ്കടുക്കും. കോൺഫറൻസിൽ പെങ്കടുക്കുന്ന മികച്ച ഉൽപാദന രീതി (ജി.എം.പി) യുള്ള സ്ഥാപനങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം കേന്ദ്ര ആയുഷ് മന്ത്രാലയം നൽകുമെന്ന് വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ എ. ജയകുമാർ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി, സയൻസ് ഇന്ത്യ ഫോറം ഭാരവാഹികളായ ഡോ. ശ്യാം കുമാർ, നന്ദകുമാർ,മഹേഷ് നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.