ദുബൈ: പ്രഥമ ധനം എൻ.ആർ.െഎ പ്രഫഷനല്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് അർഹനായി. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെൻററില്‍ നടന്ന 12ാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ കേരള വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പുരസ്‌കാരം സമ്മാനിച്ചു.
യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സ്ഥാപനങ്ങൾ കഴിഞ്ഞ വര്‍ഷം കാഴ്ചവെച്ച വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പ്രമോദ് മങ്ങാട്ടിന് അവാര്‍ഡ് നല്‍കിയത്.
ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടൻറ് വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എം.ഡി സി.ജെ. ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എം.ഡിയും സി.ഇ.ഒയുമായ ഡോ. വി.എ. ജോസഫ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ. ദാസ്, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.