വ്യോമയാന മേഖല: 20 വർഷത്തിനുള്ളിൽ 2.23 ലക്ഷം തൊഴിലവസരങ്ങൾ

അബൂദബി: അടുത്ത 20 വർഷത്തിനകം മധ്യപൂർവ ദേശത്തെ വ്യോമയാന കമ്പനികൾക്ക് 2,23,000 പുതിയ ജീവനക്കാരെ ആവശ്യമാണെന്ന് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ 'ബോയിങ്'. 5,839 പൈലറ്റുമാർ, 59,000 സാങ്കേതിക ജീവനക്കാർ, 1,06,000 ക്രൂ അംഗങ്ങളും ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് വേണ്ടത്. 2020ലെ ബോയിങ് വാണിജ്യ വിപണി പ്രവചനമനുസരിച്ച് മധ്യപൂർവദേശത്തെ വിമാനക്കമ്പനികൾ 20 വർഷത്തിനുള്ളിൽ 685 ബില്യൻ ഡോളർ മുതൽമുടക്കിൽ 2,945 പുതിയ വിമാനങ്ങൾ പുതുതായി വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പകർച്ചവ്യാധിയെ വ്യോമയാന മേഖല അതിജീവിച്ചു വരുകയാണെന്നും ബോയിങ് വെളിപ്പെടുത്തി.

ആഗോള-പ്രാദേശിക തലങ്ങളിൽ കോവിഡ് വരുത്തിയ വ്യോമയാന വിപണിയുടെയും കാഴ്ചപ്പാടിെൻറയും പ്രതിഫലനമാണ് ബോയിങ്ങിെൻറ പ്രവചനം. വ്യോമയാന, വാണിജ്യ വിപണികളിൽ വെല്ലുവിളികൾ ഇനിയും നേരിടേണ്ടിവരുമെന്നും കമ്പനി വെളിപ്പെടുത്തുന്നു. മേഖലയിൽ ലോകമെമ്പാടും ആഭ്യന്തര വിദൂര യാത്രാ വിപണികൾ പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളിൽനിന്ന് കരകയറി വരുമെന്നും ബോയിങ് കമ്പനി പ്രതീക്ഷിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.