ആസ്റ്റർ ഫിറ്റ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഡെപ്യൂട്ടി എം.ഡി അലീഷ മൂപ്പനും മറ്റുള്ളവരും
ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഔദ്യോഗിക ആരോഗ്യപരിചരണ പങ്കാളിയെന്ന നിലയില്‍, ആസ്റ്റര്‍ ഡി.എം ഹെല്ത്ത്കെയറിെൻറ മുതിര്‍ന്ന മാനേജ്മെൻറ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവ കൈറ്റ് ബീച്ചില്‍ സംഘടിപ്പിച്ച വിവിധ ഫിറ്റ്നസ് പരിപാടികളില്‍ പങ്കാളിയായി. ആരോഗ്യ-ഫിറ്റ്നസ് പരിശീലകര്‍ക്കും അവരുടെ ക്ലയിൻറുകളുടെ ഫിറ്റ്നസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാവശ്യമായ ആസ്റ്റര്‍ ഫിറ്റ് എന്ന സംരംഭത്തിെൻറ തുടക്കത്തിനും ദുബൈ ഫിറ്റ്നസ് ചലഞ്ചിലെത്തിയ സന്ദര്‍ശകര്‍ സാക്ഷ്യംവഹിച്ചു. ഹൃദയസംബന്ധമായ രോഗങ്ങള്‍, എല്ലുകളെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങി സമ്പൂർണ ആരോഗ്യപരിപാലനം ഉള്‍ക്കൊള്ളുന്ന ആസ്റ്ററിെൻറ മികച്ച സബ്സിഡിയോടെയുള്ള പാക്കേജുകളും ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.