ദുബൈ: ചവറ എം.എൽ.എ എൻ. വിജയൻ പിള്ളയുടെ മകനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകന് ബിനോയിയുടെ വ്യാപാരപങ്കാളിയുമായ ശ്രീജിത്ത് ദുബൈയിൽ പിടികിട്ടാപ്പുള്ളി. ചെക്ക് തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്തെന്ന കേസിൽ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ശ്രീജിത്ത് ദുബൈയിൽനിന്ന് മുങ്ങുകയായിരുന്നു. ഇയാളെ എത്രയും വേഗം പിടികൂടി ശിക്ഷക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ പ്രോസിക്യൂഷനുവേണ്ടി ഫാത്തിമ നാസർ അബ്ദുൽ റസാഖ് അർറസൂഖി പുറപ്പെടുവിച്ച അറസ്റ്റ് വാറൻറ് നിലനിൽക്കുന്നുണ്ട്.
കബളിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെക്ക് നൽകി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. മുന്‍ സുഹൃത്ത് രാഹുല്‍ കൃഷ്ണ നല്കിയ 43177- 2017 നമ്പർ കേസിൽ 2017 മേയ് 25ന് ദുബൈ ദേരയിലെ കോടതിയാണ് രണ്ടു വർഷം തടവ് വിധിച്ചത്. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന കാരണത്താൽ ദുബൈ പൊലീസ് ലോങ്പെൻഡിങ് വിഭാഗത്തിൽ പെടുത്തിയിരിക്കുകയാണ് കേസ്. ജാമ്യത്തിനു പോലും ശ്രമിക്കാതെയാണ് ശ്രീജിത്ത് മുങ്ങിയിരിക്കുന്നത്. ശിക്ഷ ഒഴിവാക്കാൻ വിജയൻപിള്ളയോടും സി.പി.എമ്മിനോടും അടുപ്പമുള്ളവർ തീവ്രശ്രമം നടത്തുന്നുണ്ട്.
നിയമത്തിന് വിധേയനായാേല തുടർ നടപടിക്ക് സാധ്യതയുള്ളൂ. പരാതിക്കാരുമായി സമവായത്തിലെത്തി കോടതിക്ക് പുറത്ത് കേസ് ഒത്തുതീർക്കുക മാത്രമാണ് ചെയ്യാനാവുക. ശ്രീജിത്ത് ഇന്ത്യയിലായിരിക്കുന്നിടത്തോളം പിടികൂടാൻ ദുബൈ പൊലീസിന് പരിമിതികളുണ്ട്. പ്രതിയുടെ അസാന്നിധ്യത്തിലുള്ള വിധിയാണ് ശ്രീജിത്തിനെതിരെ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് എന്‍ഫോഴ്സ്മെൻറ് വിധിയായാേല ഇൻറർപോളിെൻറ സഹായം തേടാനാവൂ. ബിനോയിയുടെ കേസും ശ്രീജിത്തിെൻറ കേസും സമാനമാണെന്ന പ്രചാരണം ശരിയല്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.