ദുബൈ: ശൈഖ് സായിദ് ഇന്റർനാഷനൽ പീസ് ഫോറം, ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അൽ ഹുറൂഫ് ഇന്റർനാഷനൽ അറബിക് കാലിഗ്രഫി മത്സരം ഒക്ടോബർ 12ന് നടക്കുമെന്നും മത്സരത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും സംഘാടകർ അറിയിച്ചു.
മീലാദ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാചകൻ മുഹമ്മദ് നബിയുടെ പേരുകളും വിശേഷങ്ങളും വരക്കുന്ന വിധത്തിലാണ് അറേബ്യൻ വേൾഡ് റെക്കോഡ് ലക്ഷ്യമാക്കിയുള്ള മത്സരം നടക്കുക. കാറ്റഗറി എയിൽ 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കും ബിയിൽ 15-25 വയസ്സ് വരെയുള്ളവർക്കും മത്സരിക്കാം. ദുബൈ ഉമ്മു സുഖൈം സി.ഡി.എ കൺവെൻഷൻ സെന്ററിൽ വൈകീട്ട് അഞ്ചു മണി മുതൽ മത്സരം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.