ദുബൈ: ഇറാഖിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിനുള്ള യു.എ.ഇ ടീം പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ജനുവരി ആറ് മുതൽ 19 വരെ ഇറാഖിലെ ബസ്രയിലാണ് ടൂർണമെന്റ്. ഈ മാസം അവസാനത്തോടെ അന്തിമ ടീം പ്രഖ്യാപിക്കും.
തിങ്കളാഴ്ച മുതൽ ടീമിന്റെ കാമ്പ് ദുബൈയിൽ ആരംഭിക്കും. ഗൾഫ് കപ്പിന് ഒരുങ്ങുന്നതിന് മുന്നോടിയായി ലബനീസ് ടീമുമായി സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഡിസംബർ 30ന് ദുബൈ അൽ നാസർ ക്ലബ്ബിലെ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം. ജനുവരി രണ്ടിന് ടീം ഇറാഖിലേക്ക് തിരിക്കും. ജനുവരി ഏഴിന് ബഹ്റൈനെതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം.
ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവയടങ്ങിയ ഗ്രൂപ്പ് ‘ബി’യിലാണ് യു.എ.ഇ. ജനുവരി പത്തിന് കുവൈത്തിനെയും 13ന് ഖത്തറിനെയും നേരിടും. ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് ഖത്തറാണ്. ലോകകപ്പിൽ കളിച്ച പരിചയസമ്പത്തുമായാണ് ഖത്തർ എത്തുന്നത്. ലോകകപ്പിന് ശേഷം അവർ കളിക്കുന്ന ആദ്യ ടൂർണമെന്റാണിത്. ഗ്രൂപ്പ് ‘എ’യിൽ സൗദി അറേബ്യ, ഒമാൻ, ഇറാഖ്, യമൻ എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. രണ്ട് ഗ്രൂപ്പുകളിലായി രണ്ട് ടീമുകൾ വീതം സെമിയിലേക്ക് യോഗ്യത നേടും. ജനുവരി 19നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.