ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ കാബിനറ്റ്​ യോഗത്തിൽ

290 ബില്യൻ ദിർഹമി​െൻറ ഫെഡറൽ ബജറ്റിന്​ അംഗീകാരം

ദുബൈ: 2026 വരെ അഞ്ചുവർഷത്തേക്ക്​ 290 ബില്യൻ ദിർഹമി​െൻറ ഫെഡറൽ ബജറ്റിന്​ യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത 50​ വർഷത്തേക്കുള്ള രാജ്യത്തി​െൻറ പ്രയാണത്തി​െൻറ തുടക്കം ആത്മവിശ്വാസത്തോടെയും ശുഭാപ്​തിയോടെയും ആഗോള നിലവാരത്തിലുമാകുന്നതിനാണ്​ ബജറ്റ്​ വൻ തുക വകയിരുത്തിയത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ അധ്യക്ഷതയിൽ എക്​സ്​പോ നഗരയിൽ ചേർന്ന മന്ത്രിസഭ യോഗമാണ്​ ബജറ്റ്​ അംഗീകരിച്ചത്​. യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്​ച ചേർന്ന ജനറൽ ബജറ്റ്​ കമ്മിറ്റിയിലാണ്​ ബജറ്റിന്​ അന്തിമ രൂപം നൽകിയത്​. രാജ്യം കൂടുതൽ വിജയത്തിലേക്ക്​ സഞ്ചരിക്കുകയാണെന്ന സന്ദേശം നൽകാനാണ്​ ബജറ്റ്​ പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. എമിറേറ്റ്സ് സൈബർ സുരക്ഷാ കൗൺസിൽ നിർദേശിച്ച സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയതായി അദ്ദേഹം വ്യക്തമാക്കി. വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളെ തെരഞ്ഞെടുത്തതി​െൻറ പ്രഖ്യാപനവും മന്ത്രിസഭ യോഗത്തിൽ നടന്നു.

Tags:    
News Summary - Approval of the federal budget of 290 billion dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.