അബൂദബി: അബൂദബി അറബിക് ഭാഷാകേന്ദ്രം (എ.എല്‍.സി) സംഘടിപ്പിക്കുന്ന ഇരുപതാമത് ശൈഖ് സായിദ് പുസ്തക അവാര്‍ഡിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. സെപ്റ്റംബര്‍ 1 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.സാഹിത്യം, പരിഭാഷ, ഇതര ഭാഷകളിലെ അറബ് സാഹിത്യം, ബാലസാഹിത്യം, യുവ എഴുത്തുകാരന്, സാംസ്കാരിക വ്യക്തിത്വം തുടങ്ങി പന്ത്രണ്ട് വിഭാഗങ്ങളിലാണ് പുരസ്കാരം നല്‍കുക. പത്തൊമ്പതാം പതിപ്പില്‍ 75ലേറെ രാജ്യങ്ങളില്‍നിന്നായി നാലായിരത്തിലേറെ നാമനിര്‍ദേശങ്ങളാണ് പുരസ്കാര സമിതിക്കു ലഭിച്ചത്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പുരസ്കാരത്തിന് 4,052 അപേക്ഷകളാണ് 75 രാജ്യങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം ലഭിച്ചത്.
ഇതില്‍ 20 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടും. പുതുതായി അഞ്ച് രാജ്യങ്ങളില്‍നിന്ന് കൂടി 2024ല്‍ അപേക്ഷകള്‍ ലഭിച്ചിരുന്നു. യുവ എഴുത്തുകാരന് വിഭാഗത്തില്‍ 1034 അപേക്ഷകളാണ് ലഭിച്ചത്.സാഹിത്യ വിഭാഗത്തില്‍ 1001ഉം ബാലസാഹിത്യ വിഭാഗത്തില്‍ 439ഉം അപേക്ഷകള്‍ ലഭിച്ചു. സാഹിത്യ, കലാ വിമര്‍ശനം, വികസ്വര രാജ്യങ്ങള്‍ക്കുള്ള സംഭാവന, പരിഭാഷ, അറബ് സംസ്കാരം തുടങ്ങിയ വിഭാഗങ്ങളിലാണ് മറ്റ് നാമനിര്‍ദേശങ്ങള്‍ ഉള്ളത്. ഓരോ വിഭാഗത്തിലും 7,50,000 ദിര്‍ഹമാണ് സമ്മാനത്തുക. സാംസ്കാരിക വ്യക്തിത്വം വിഭാഗത്തില്‍ ജേതാവാകുന്നയാള്ക്ക് 10 ലക്ഷം ദിര്‍ഹവും സമ്മാനമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.