അബൂദബി മലയാളി സമാജത്തിൽ ഫ്രണ്ട്​സ് എ.ഡി.എം.എസ് സംഘടിപ്പിച്ച മുൻ പ്രസിഡൻറ് ചിറയിൻകീഴ് അൻസാറി​െൻറ 12ാം ചരമവാർഷികാചരണ ചടങ്ങിൽനിന്ന്

ചിറയിൻകീഴ് അൻസാർ ചരമവാർഷികം

അബൂദബി: മലയാളി സമാജം മുൻ പ്രസിഡൻറും സാംസ്‌കാരിക പ്രവർത്തകനുമായ ചിറയിൻകീഴ് അൻസാറി​െൻറ 12ാം ചരമവാർഷികം ഫ്രണ്ട്​സ് ഓഫ് അബൂദബി മലയാളി സമാജത്തി​െൻറ ആഭിമുഖ്യത്തിൽ ആചരിച്ചു.

പ്രസിഡൻറ് റഫീഖ് കയാനയിൽ അധ്യക്ഷത വഹിച്ചു. അബൂദബി മലയാളി സമാജത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ലോക കേരളസഭാംഗം ബാബു വടകര മുഖ്യപ്രഭാഷണം നടത്തി.

മലയാളി സമാജം പ്രസിഡൻറ്‌ സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ദശപുത്രൻ, കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ, ഇന്ത്യൻ ഇസ്​ലാമിക് സെൻറർ സെക്രട്ടറി ശിഹാബ് കപ്പാരത്ത്, സമാജം മുൻ പ്രസിഡൻറ് ബി. യേശുശീലൻ, മുൻ ജനറൽ സെക്രട്ടറി എ.എം. അൻസാർ, അബൂദബി ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, ഷുക്കൂർ ചാവക്കാട്, നിബു സാം ഫിലിപ്പ്, എം.യു. ഇർഷാദ്, അബൂബക്കർ മേലേതിൽ, ടോമിച്ചൻ, അജാസ്, റയീസ് മാറഞ്ചേരി, എസ്.കെ. താജുദ്ദീൻ, ഹുസൈൻ പട്ടാമ്പി, ഹംസ കുന്നംകുളം, അനൂപ ബാനർജി, അനിൽ എന്നിവർ സംസാരിച്ചു.

സമാജം രക്ഷാധികാരി ലൂയിസ് കുര്യാക്കോസിനെ ആദരിച്ചു. ഫ്രൻഡ്​സ് എ.ഡി.എം.എസ് ജനറൽ സെക്രട്ടറി ഫസൽ കുന്ദംകുളം സ്വാഗതവും റഷീദ് അയിരൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Ansar's death anniversary under Chirayin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.