അബൂദബി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി അബൂദബിയിലെ തിരുവനന്തപുരം ജില്ല പ്രവാസി സംഘടനയായ അനോര ഗ്ലോബൽ. ആശ്വാസത്തിന്റെ ആദ്യപടിയെന്ന നിലയില്‍ രണ്ട് വീടുകള്‍ നിര്‍മിച്ച് നല്കാന് പ്രസിഡന്റ് യേശുശീലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിലും ദുരന്തനിവാരണത്തിലും അക്ഷീണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന എന്‍.ഡി.ആര്.എഫ്, ആര്‍മി, പൊലീസ്, ഫയര്‍ ഫോഴ്സ്, മെഡിക്കല്‍ ടീം, റെസ്ക്യൂ വര്‍ക്കേഴ്സ്, മറ്റ് സംഘടന പ്രവര്‍ത്തകർ എന്നിവർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.