ആനി മോൾ ഗിൾഡ
ദുബൈ:കറാമയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ആനി മോൾ ഗിൾഡയുടെ മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ രാത്രി 10.20നാണ് മൃതദേഹം സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. യാബ് ലീഗൽ സർവിസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയാണ് ഇക്കാര്യം അറിയിച്ചത്. ആനി താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ച് കഴിഞ്ഞ നാലിനാണ് മലയാളി സുഹൃത്ത് ഇവരെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിലേക്ക് നയിച്ച കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൃത്യനിർവഹണത്തിനുശേഷം പ്രതി അബൂദബി എയർപോർട്ട് വഴി നാട്ടിലേക്ക് പോകാൻ ശ്രമിക്കവെ പൊലീസ് പിടികൂടുകയായിരുന്നു. യാബ് ലീഗൽ സർവിസ് ചെയർമാൻ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം, യാബ് ലീഗൽ സർവിസ് എച്ച്.ആർ ഹെഡ് ലൂയി അബു അംറ, ഇൻകാസ് യൂത്ത് വിങ് ദുബൈ ചാപ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ചാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.