Posted On
date_range Updated On
date_range ആംനസ്റ്റി കേന്ദ്രങ്ങളിൽ വെള്ളിയാഴ്ചത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഫോർ റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈയിലെ ആംനസ്റ്റി കേന്ദ്രങ്ങളിൽ വെള്ളിയാഴ്ചയിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. അൽ അവിർ കേന്ദ്രങ്ങൾ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ 12 മണിവരെയും വൈകീട്ട് നാലുമുതൽ എട്ട് വരെയുമായിരിക്കും പ്രവർത്തിക്കുക.
12 മുതൽ നാലു വരെ സെന്ററുകൾ പ്രവർത്തിക്കില്ല. 86 ആമർ സെന്ററുകളാണ് ദുബൈ പ്രവർത്തിക്കുന്നത്. പൊതുമാപ്പിന് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ കേന്ദ്രങ്ങളിലെ പ്രവൃത്തി സമയം പരിശോധിച്ചിരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.