അൽെഎൻ: അൽഐൻ മലയാളി സമാജം സംഘടിപ്പിച്ച സമാജം -വേൾഡ് ലിങ്ക് കപ്പിനുള്ള ഇൻറർ യു.എ.ഇ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ അൽ സബാ ഓയിൽ ടീം അജ്മാൻ ജേതാക്കളായി. ഫൈനലിൽ തീമാ ദുബൈയെയാണ് അൽ സബാ തോൽപിച്ചത്. അൽഐൻ ഇക്വസ്ട്രിയൻ ക്ലബിൽ നടന്ന ടൂർണമെൻറിൽ യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 24 ടീമുകൾ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഡോ. അൻസാരി അധ്യക്ഷത വഹിച്ചു. അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ (െഎ.എസ്.സി) പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
കേരള കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീെൻറ ആശംസാ സന്ദേശം റസൽ മുഹമ്മദ് സാലി വായിച്ചു. െഎ.എസ്.സി ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, സ്പോർട്സ് സെക്രട്ടറി ജുനൈദ്, സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ്, വനിത വിഭാഗം സെക്രട്ടറി സോണി ലാൽ, ജിമ്മി, ഇ.കെ. സലാം, കെ.വി. ഈസ, ഐ.ആർ. മൊയ്തീൻ, ഡോ. ഷാഹുൽ ഹമീദ്, റമീസ്, ബോറിസ് ഫെർണാണ്ടസ്, ഭാസ്കരൻ, ഷാജീ ഖാൻ തുടങ്ങിയവർ സംസാരിച്ചു. സമാജം ട്രഷറർ കിഷോർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.