അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ സം​ഘ​ടി​പ്പി​ച്ച ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് വാ​ക്ക​ത്ത​ൺ’

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് വാ​ക്ക​ത്ത​ൺ’ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ മാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി, സോ​ളി​ഡാ​രി​റ്റി ബ​ഹ്‌​റൈ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദോ​ഹ​ത്ത് അ​രാ​ദ് പാ​ർ​ക്കി​ൽ ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് വാ​ക്ക​ത്ത​ൺ 23’ സം​ഘ​ടി​പ്പി​ച്ചു. പ്ര​മേ​ഹ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി തോ​ൽ​പി​ക്കാം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​ത്. 1500ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. മു​ഹ​മ്മ​ദ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സോ​ളി​ഡാ​രി​റ്റി ബ​ഹ്‌​റൈ​ൻ സി.​ഇ.​ഒ ജ​വാ​ദ് മു​ഹ​മ്മ​ദ്, സോ​ളി​ഡാ​രി​റ്റി ബ​ഹ്‌​റൈ​ൻ ചീ​ഫ് ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ഫി​സ​ർ ജ​യ്പ്ര​കാ​ശ് പാ​ണ്ഡെ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ശ​ര​ത്ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ആ​സി​ഫ് മു​ഹ​മ്മ​ദ്, അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മു​ഹ​റ​ഖ് ബ്രാ​ഞ്ച് മേ​ധാ​വി ഫ്രാ​ങ്കോ ഫ്രാ​ൻ​സി​സ്, ഫി​നാ​ൻ​സ് മാ​നേ​ജ​ർ സി.​എ. സ​ഹ​ൽ ജ​മാ​ലു​ദ്ദീ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

അ​ൽ ഹി​ലാ​ൽ ടീ ​ഷ​ർ​ട്ടും തൊ​പ്പി​യും ധ​രി​ച്ച് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​​ങ്കെ​ടു​ത്തു. ന​ട​ത്തം പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റും ഫു​ൾ ബോ​ഡി ചെ​ക്ക​പ് കൂ​പ്പ​ണു​ക​ളും ന​ൽ​കി.

Tags:    
News Summary - Al-Hilal-Healthcare-organizes-Defeat-Diabetes-Walkathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.