അൽഐൻ: റമദാൻ മാസത്തിലെ സായാഹ്നങ്ങളിൽ സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനായി അൽ ഐൻ മൃഗശാല അതിന്റെ റമദാൻ പരിപാടികളും പുതിയ സമയക്രമവും പ്രഖ്യാപിച്ചു. റമദാൻ, ഈദ് അൽ ഫിത്തർ എന്നിവ പ്രമാണിച്ച് വ്യാഴം , വെള്ളി, ശനി ദിവസങ്ങളിൽ മാത്രമാണ് മൃഗശാല സന്ദർശകർക്കായി തുറന്നു കൊടുക്കുകയുള്ളൂ. ഉച്ചയ്ക്ക് 02:00 മുതൽ രാത്രി 08:00 വരെ യാണ് പ്രവർത്തി സമയം. എല്ലാ പ്രായത്തിലുമുള്ള കുടുംബാംഗങ്ങൾക്കും ആവേശകരമായ യാത്രയും അവിസ്മരണീയമായ അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് മൃഗശാലയുടേത്. ഒപ്പം എല്ലാ വിധ കോവിഡ് -19 മുൻകരുതൽ നടപടകൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു . വിവിധതരം സസ്യങ്ങളെയും ജന്തുജാലങ്ങളെയും വന്യ മൃഗങ്ങളെയും ആസ്വദിക്കുന്നതിനായി മൃഗശാലയിലെ സഞ്ചാരം,  അൽഐൻ സഫാരി, ഷൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രം എന്നിവ കൂടാതെ പ്രത്യേക റമദാൻ പരിപാടികളും സേവനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.  കൂടാതെ ആഡംബര അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന അഹ്‌ലൻ,   അൽ മഹാ റോയൽ സേവനങ്ങളും ഈ ദിവസങ്ങളിൽ  ലഭ്യമാണ്.

സമൂഹവുമായി ആശയവിനിമയം വർദ്ധിപ്പിക്കുന്നതിനും റമദാൻ മാസത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനും മൃഗശാല പ്രതിജ്ഞാബദ്ധമാണെന്നും അൽ ഐൻ മൃഗശാലയിലെ ഡയറക്ടർ ഉമർ മുഹമ്മദ് അൽ അമേരി പറഞ്ഞു, "സന്ദർശകർക്ക് തുറസ്സായ സ്ഥലങ്ങളിൽ രസകരമായ റമദാൻ സായാഹ്നങ്ങൾ ആസ്വദിക്കാനാകും. വന്യജീവികളുമോത്ത് സാഹസികവും  രസകരവുമായ അനുഭവങ്ങൾ, വിവിധതരം ഭക്ഷണ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ലഭ്യമാകും.

കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികൾ കർശനമായി പാലിക്കുന്നതിന് വിവിധ പരിപാടികളാണ് മൃഗശാല അധികൃതർ ആസൂത്രണം ചെയ്യുന്നതെന്ന് മാനവ വിഭവശേഷി വകുപ്പ് ഡയറക്ടർ ജുമ ഖലീഫ അൽകഅബി പറഞ്ഞു . അംഗീകൃത അക്കാദമിക സ്ഥാപനങ്ങളുമായി സഹകരിച്ച് 3187 മണിക്കൂർ ആഭ്യന്തര പരിശീലന പരിപാടികളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. മാനസിക ക്ഷേമം, വൈകാരിക ബുദ്ധി, സാങ്കേതിക, പെരുമാറ്റ നൈപുണ്യ വികസനം, കോച്ചിംഗ് സെഷനുകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് ഈ കാലയളവിൽ നടന്നത്.  ജീവനക്കാർക്കിടയിൽ അറിവിന്റെയും നൈപുണ്യത്തിന്റെയും കൈമാറ്റം ഉറപ്പാക്കുന്നതിന് വിവിധ  വിഷയങ്ങൾ ചർച്ച ചെയ്യുന്ന വർക്ക് ഗ്രൂപ്പ് സെഷനുകളും നടന്നു.

Tags:    
News Summary - Al Ain Zoo announces Ramadan schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.