അബൂദബി: അൽ ഐനിൽ വ്യാഴാഴ്ച വീണ്ടും ശക്തമായ ആലിപ്പഴ വർഷത്തിന് സാധ്യതയെന്ന് പ്രവചിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം). അബൂദബിയുടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. ബുധനാഴ്ച അർധരാത്രി ആരംഭിക്കുന്ന മഴ വ്യാഴാഴ്ചയോടെ ശക്തമാകും.
അൽ ഐനിലും അൽ ദഫ്ര മേഖലയിലെ വടക്ക് ഭാഗങ്ങളിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ആവശ്യമായ മുൻകരുതലെടുക്കാൻ നിവാസികളോട് എൻ.സി.എം അഭ്യർഥിച്ചു. പ്രാദേശിക അധികാരികളുടെ നിർദേശങ്ങളും നിബന്ധനകളും പാലിക്കണം.
സുരക്ഷ നിർദേശങ്ങൾ പാലിച്ച് വേണം വാഹനമോടിക്കാൻ. അത്യാവശ്യമല്ലെങ്കിൽ ഡ്രൈവിങ് ഒഴിവാക്കണം. കഴിഞ്ഞ 12ാം തീയതിയുണ്ടായ ആലിപ്പഴ വർഷത്തിലും മഴയിലും അൽഐനിൽ വ്യാപക നാശം സംഭവിച്ചിരുന്നു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.