‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’ പദ്ധതിയുടെ ഭാഗമായി ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നു
Posted On
date_range Updated On
date_range 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്' കാമ്പയിനുമായി അജ്മാന് നഗരസഭ
അജ്മാന്: ചൂട് കഠിനമായ സാഹചര്യത്തില്‍ ആശ്വാസത്തിെൻറ കൈത്താങ്ങുമായി അജ്മാന് നഗരസഭ. അജ്മാനിലെ പാർക്കിങ് മേഖലകളില്‍ നിരീക്ഷണ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് നഗരസഭ ആശ്വാസമൊരുക്കുന്നത്. ഉയർന്ന താപനിലയിലും പുറത്ത് ജോലി ചെയ്യേണ്ടിവരുന്ന ഇവർക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
ലഘുഭക്ഷണവും ശീതളപാനീയങ്ങളും ഇവരുടെ ജോലി സ്ഥലത്തേക്ക് എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നതാണ് 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്' എന്ന കാമ്പയിന്‍. ആഗസ്റ്റ് മുഴുവന്‍ ഈ കാമ്പയിെൻറ ഭാഗമായി ഇത്തരം ജീവനക്കാർക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.