കേരള പ്രവാസി ഫോറം സ്വാതന്ത്ര്യദിന ക്വിസ് മത്സരവിജയികള്‍ക്ക് സമ്മാനം നൽകുന്നു
Posted On
date_range Updated On
date_range അജ്മാൻ കേരള പ്രവാസി ഫോറം ക്വിസ് മത്സരം നടത്തി
അജ്മാൻ: അജ്മാൻ കേരള പ്രവാസി ഫോറം 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.
ഇന്ത്യാ ചരിത്രത്തെ കുറിച്ച് പുതു തലമുറക്ക് അവബോധം ഉണ്ടാക്കുന്നതിന് നടത്തിയ ഓൺലൈൻ ക്വിസ് പ്രോഗ്രാമിൽ വിദ്യാർഥികളും വീട്ടമ്മമാരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
ഒന്നാം സമ്മാനം കെൻസ് ഹുസൈനും രണ്ടാം സമ്മാനം പി.ടി. അലി അക്ബറിനും മൂന്നാം സമ്മാനം ഹിബ ഷംസുദ്ദീനും അർഹരായി. അബൂബക്കർ പോത്തന്നൂർ, ഫൈസൽ തിരുവനന്തപുരം, മുഹമ്മദ് അലി കട്ടയിൽ, ഫൈസൽ തൊട്ടാപ്പ്, അഫ്സൽ പാടൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.