എയർ ഇന്ത്യയിൽ 10 കിലോ അധിക  സൗജന്യ ബാഗേജ്​

ദുബൈ: യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനങ്ങളിൽ കൂടുതൽ ബാഗേജ്​ ആനുകൂല്യം. എയർ ഇന്ത്യയിൽ 10 കിലോ സൗജന്യ ബ​ാഗേജ്​ അധികമായി ലഭിക്കു​േമ്പാൾ എയർ ഇന്ത്യ എക്​സ്​പ്രസിൽ അഞ്ചു കിലോ അധിക ബാഗേജിന്​ 50 ദിർഹവും 10കിലോവിന്​ 100 ദിർഹവും നൽകണം. സെപ്​റ്റംബർ 30 വരെ ഇന്ത്യയിലേക്ക്​ ടിക്കറ്റ്​ എടുക്കുന്നവർക്ക്​ എയർ ഇന്ത്യയിൽ  ബിസിനസ്​ ക്ലാസിൽ 50 കിലോയും ഇകോണമി ക്ലാസിൽ 40 കിലോയും സൗജന്യ ബാഗേജ്​ കൊണ്ടുപോകാം. നിലവിൽ ഇത്​ യഥാക്രമം 40 കിലോ, 30 കിലോ എന്നിങ്ങനെയാണ്​.

സെപ്​റ്റംബർ അഞ്ചു മുതൽ നവംബർ 30 വരെ ഇൗ ആനുകൂല്യത്തിൽ യാത്ര ചെയ്യാം. എന്നാൽ ​ദുബൈയിൽ നിന്ന്​ ഗോവയിലേക്കുള്ള എ​​െഎ 994 വിമാനത്തിൽ ഇൗ ആനുകൂല്യം ലഭ്യമല്ല. എയർ ഇന്ത്യ എക്​സ്​പ്രസിൽ യു.എ.ഇയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും സെപ്​റ്റംബർ അഞ്ചു മുതൽ ഡിസംബർ 13വരെയും 2018 ജനുവരി ആറു മുതൽ മാർച്ച്​ 24 വരെയുമാണ്​ ഇൗ ആനുകൂല്യം ലഭിക്കുക.

Tags:    
News Summary - air india-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.