അബുദബി: എയർ ഇന്ത്യ എക്സ്പ്രസ് അബൂദബിയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടുന്നു. അബൂദബി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ അധികം നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ കൺസൽട്ടൻറ് അബ്ദുൽ സാലി പറഞ്ഞു. ജൂൺ 15 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക.
തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ഉപകരിക്കുന്ന നടപടിയാണിത്. നിലവിൽ ദിവസേന ഒരു സർവീസ് മാത്രമാണ് എയർ ഇന്ത്യ എക്സ്പ്രസിന് അബൂദബി^കൊച്ചി റൂട്ടിലുള്ളത്. യാത്രക്കാരധികമുള്ള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയതായി ആരംഭിക്കുന്ന സർവീസ് നടത്തുക. പുലർച്ചെ 4.55ന് അബുദാബിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.30ന് കൊച്ചിയിൽ എത്തുന്ന വിധത്തിലായിരിക്കും പുതിയ സർവീസ്. കൊച്ചിയിൽ നിന്ന് പുലർച്ചെ 1 .25ന് മടങ്ങുന്ന വിമാനം 3.55ന് അബുദബിയിലെത്തും.
അബൂദബിയിൽനിന്ന് 30 കിലോയാണ് ബാഗേജിന് അനുമതി. ഏഴുകിലോ ഹാൻഡ് ബാഗിലും സൂക്ഷിക്കാം. എന്നാല്‍, തിരികെ വരുമ്പോൾ ഇത് യഥാക്രമം 20 കിലോയും ഏഴ് കിലോയുമായിരിക്കും. ഗൾഫ് വ്യോമയാന മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.