Posted On
date_range Updated On
date_range എയർഇന്ത്യ എക്സ്പ്രസ് ക്രൂരത അവസാനിപ്പിക്കണം -കെ.എം.സി.സി
ദുബൈ: അപ്രതീക്ഷിതമായി എയർഇന്ത്യ എക്സ്പ്രസ് വിമാന സർവിസ് റദ്ദാക്കിക്കൊണ്ട് യാത്രക്കാരെ ക്രൂശിക്കുകയാണെന്നും അത്യാവശ്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുന്നവരെ വട്ടംകറക്കുന്ന സമീപനമാണിതെന്നും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി.
എയർഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് എടുത്തവർ ആശങ്കയിലാണെന്നും യാത്രക്കാരോട് തുടരുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ആക്ടിങ് പ്രസിഡന്റ് സി.എച്ച്. നൂറുദ്ദീൻ, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.