ദുബൈ: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഐന്‍ ദുബൈ ജയന്റ് വീല്‍ നവീകരണത്തിനു ശേഷം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. നവീകരണത്തിനായി അടച്ചിട്ട് രണ്ടുവര്ഷക്കാലത്തിനു ശേഷമാണ് ജയന്റ് വീല്‍ വീണ്ടും തുറന്നത്.
ക്രിസ്മസ് ദിനത്തിലായിരുന്നു ജയന്റ് വീലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത് എന്നതിനാല്‍ ഒട്ടേറെ പേര് ടിക്കറ്റ് ഉടനടി ബുക്ക് ചെയ്ത് ജയന്റ് വീലില്‍ കയറി നഗരഭംഗി ആസ്വദിച്ചു.
145 മുതല്‍ 1260 വരെ ദിര്‍ഹമാണ് ജയന്റ് വീലിലെ ടിക്കറ്റ് നിരക്ക്. 250 മീറ്റര്‍ ഉയരമുള്ള ജയന്റ് വീല്‍ 2021ലാണ് ഐന്‍ ദുബൈയില്‍ തുറന്നത്. ഓരോ റൈഡിനും 38 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. 360 ഡിഗ്രി ആംഗിളില്‍ ദുബൈയുടെ ഭംഗിയാസ്വദിക്കാന്‍ റൈഡ് അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.