ദുബൈ ഹോളി ട്രിനിറ്റി ദേവാലയത്തിൽ ദുബൈ സി.എസ്.ഐ മലയാളം ഇടവക നടത്തിയ
ക്രിസ്മസ് കാരോൾ ആരാധന
ദുബൈ: സി.എസ്.ഐ മലയാളം ഇടവകയുടെ ക്രിസ്മസ് കരോൾ ആരാധന ഡിസംബർ ആറിന് വൈകീട്ട് 6.30ന് ദുബൈ ഹോളി ട്രിനിറ്റി ദേവാലയത്തിൽ ഇടവക വികാരി രാജു ജേക്കബിന്റെ നേതൃത്വത്തിൽ നടത്തി.
‘കാൻഡേറ്റ് ഡൊമിനോ’എന്ന പ്രമേയത്തെ ആസ്പദമാക്കിയ ആരാധനയിൽ, ഇടവക ഗായകസംഘവും ജൂനിയർ ഗായകസംഘവും ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. ദുബൈ സി.എസ്.ഐ സൗത്ത് കേരള ഇടവക വികാരി ബ്രൈറ്റ് മോഹൻ ദൈവവചന ശുശ്രൂഷ നിർവഹിച്ചു.
ഗാനശുശ്രൂഷക്ക് ക്വയർ മാസ്റ്റർ ജൂബി ഏബ്രഹാം, അസി. ക്വയർ മാസ്റ്റർ ജിനോ മാത്യു ജോയ് എന്നിവർ നേതൃത്വം നൽകി. സഭ വൈസ് പ്രസിഡന്റ് എ.പി. ജോൺ സ്വാഗതവും ഗായകസംഘം ജോയന്റ് സെക്രട്ടറി സാം കുര്യൻ നന്ദിയും പറഞ്ഞു.
ജബൽ അലി ഇടവക വികാരി ചാൾസ് എം. ജെറിൽ, ദുബൈ ഇവാഞ്ചലിക്കൽ ഇടവക വികാരി റവ. എൽദോ പോൾ എന്നിവർ അതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.