ദുബൈ: സർവമേഖലകളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് റമദാനെന്നും സമൂഹത്തില്‍ വേരൂന്നിയ വിവിധ അസമത്വങ്ങളെ നിരാകരിച്ചുകൊണ്ട് സാമൂഹിക മാറ്റങ്ങളുടെ ചാലകശക്തിയായി റമദാന് നിലകൊള്ളുന്നുവെന്നും പ്രഭാഷകന്‍ ഉനൈസ് പാപ്പിനിശ്ശേരി പ്രസ്താവിച്ചു. ദുബെ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അൽഖൂസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ‘അഹ്ലന് റമദാന്’ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി പി.എ. ഹുസൈന് ഫുജൈറ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വി.കെ. സകരിയ്യ ആശംസ നേര്‍ന്നു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ബറാമി അധ്യക്ഷത വഹിച്ചു. എം. നസീര്‍ സ്വാഗതവും റിനാസ് മാഹി നന്ദിയും പറഞ്ഞു. ഹനീഫ് സ്വലാഹി പുലാമന്തോള്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.