അഡ്‌നോക് അബൂദബി മാരത്തൺ അടുത്ത വർഷത്തേക്ക് മാറ്റി

അബൂദബി: ഡിസംബർ 11ന്​ നടക്കേണ്ട അഡ്‌നോക് അബൂദബി മാരത്തൺ 2021ലേക്ക് മാറ്റിയതായി അബൂദബി സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചു. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ലോകമെമ്പാടുനിന്നുള്ള കായികതാരങ്ങൾക്ക് സ്വന്തം രാജ്യങ്ങളിൽനിന്ന് അബൂദബിയിലെത്താനുള്ള ബുദ്ധിമുട്ട്​ പരിഗണിച്ചാണ് മാരത്തൺ മാറ്റിയത്.

റണ്ണേഴ്‌സ്, പങ്കാളികൾ, സന്നദ്ധപ്രവർത്തകർ, അന്താരാഷ്​ട്ര പ്രതിനിധികൾ എന്നിവരുടെ ആരോഗ്യസുരക്ഷ സംരക്ഷിക്കുന്നതിന്​ ഈ നടപടി സഹായിക്കും. സർക്കാർ ഏജൻസികളും സംഘാടകരും സംയുക്തമായി നടത്തിയ ഏകോപന യോഗത്തിന് ശേഷമാണ് മൂന്നാമത് അഡ്‌നോക് അബൂദബി മാരത്തൺ മാറ്റിവെച്ചതായി അറിയിച്ചതെന്ന് അബൂദബി സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ അരീഫ് ഹമദ് അൽ അവാനി വെളിപ്പെടുത്തി.

അബൂദബി സ്‌പോർട്‌സ് കൗൺസിലി​െൻറ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കായികയിനമാണ് അഡ്‌നോക് അബൂദബി മാരത്തൺ. യു.എ.ഇക്ക് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് കായിക താരങ്ങളുടെ പങ്കാളിത്തത്തോടെ പൂർണമായും സുരക്ഷിത സാഹചര്യങ്ങളിൽ പരിപാടി സംഘടിപ്പിക്കാനാണ് കൗൺസിൽ ആഗ്രഹിക്കുന്നത്. അടുത്ത വർഷം അനുയോജ്യമായ തീയതി പിന്നീട് പ്രഖ്യാപിക്കും. രജിസ്​റ്റർ ചെയ്ത എല്ലാ അന്താരാഷ്​ട്ര റണ്ണേഴ്‌സിനും ഇവൻറുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ഇ-മെയിൽ വഴി അയക്കുമെന്ന്​ അധികൃതർ സൂചിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.