കോഴിക്കോട് മണിമലയിൽ തയാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കിഡ്സ് പാർക്കായ ‘ആക്ടീവ് പ്ലാനറ്റിന്റെ’ ലോഞ്ച് ‘ഗൾഫ് മാധ്യമം’ കമോൺ കേരളവേദിയിൽ നടൻ കുഞ്ചാക്കോ ബോബൻ നിർവഹിക്കുന്നു. ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്, വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ജനറൽ മാനേജർ മുനവ്വർ, വൈസ് പ്രസിഡന്റ് മാത്യു ഉമ്മൻ, മാർക്കറ്റിങ് ഹെഡ് വൈശാഖ് എന്നിവർ സമീപം
ഷാർജ: കോഴിക്കോട് മണിമലയിൽ ഒരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കിഡ്സ് പാർക്കായ ‘ആക്ടീവ് പ്ലാനറ്റിന്റെ’ ലോഞ്ച് ‘ഗൾഫ് മാധ്യമം’ കമോൺ കേരള വേദിയിൽ നടൻ കുഞ്ചാക്കോ ബോബൻ നിർവഹിച്ചു. കമോൺ കേരളയുടെ സമാപന ദിവസമായ ഞായറാഴ്ച നടന്ന ഹാർമോണിയസ് കേരളയിലാണ് ലോഞ്ച് നിർവഹിച്ചത്.
കുറ്റ്യാടി മണിമലയിൽ 10 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ആക്ടീവ് പ്ലാനറ്റ് പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷമൊരുക്കിയാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. രണ്ടര ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ രണ്ട് ലക്ഷം ചെടികളും പൂക്കളും കുട്ടികൾക്കുള്ള 40ഓളം റൈഡുകളുമുണ്ട്.
ലോഞ്ചിങ് ചടങ്ങിൽ ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്, വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് വൈസ് പ്രസിഡന്റ് മാത്യു ഉമ്മൻ, ജനറൽ മാനേജർ മുനവ്വർ, മാർക്കറ്റിങ് ഹെഡ് വൈശാഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.