???????? ?????????? ????????????????? ????????? ????? ???

റേസിങ്ങിന​ിടെ വാഹനാപകടം: അൽ​െഎനിൽ നാലുപേർ മരിച്ചു

അൽ​െഎൻ: അൽ​െഎനിലെ നാസിരിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ നാലുപേർ മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. രൂപമാറ്റം വരുത ്തിയ കാറുകൾ ഉപയോഗിച്ച്​ റേസിങ്​ നടത്തുന്നതിനിടെ ഒരു വാഹനം മറ്റൊന്നിൽ കൊളുത്തുകയും തുടർന്ന്​ വിളക്കുകാലിൽ ഇടിക്കുകയുമായിരുന്നുവെന്ന്​ അബൂദബി പൊലീസ്​ അറിയിച്ചു. ആ വാഹനത്തിലെ ഡ്രൈവറും യാത്രക്കാരനും മരിച്ചു. രണ്ടാമത്തെ വാഹനം നിയന്ത്രണം വിട്ട്​ രണ്ട്​ സ്​ത്രീകൾക്ക്​ മേൽ പാഞ്ഞുകയറുകയായിരുന്നു. അവരും മരിച്ചു. ഇവരെ കുറിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. രൂപമാറ്റം വരുത്തിയ കാറുകളുടെ റേസിങ്ങാണ്​ അപകടത്തിന്​ കാരണ​െമന്ന്​ അൽ​െഎൻ ഗതാഗത വകുപ്പ്​ ഡയറക്​ടർ ബ്രിഗേഡിയർ സാലിം ബിൻ മറാക്​ അൽ താഹിറി പറഞ്ഞു.
Tags:    
News Summary - accidents-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.