വാഹനാപകടം: കണ്ണൂർ സ്വദേശിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി വിധി

ഷാർജ: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 10,90000 ദിർഹം (രണ്ടു കോടിയിലേറെ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ സിവിൽ കോട തി വിധി. കണ്ണൂർ പള്ളിപറമ്പ സ്വദേശി അയടത്തു പുതിയപുരയിൽ സിദ്ധീഖ് (42 ) 2017 മെയ് മാസം അപകടത്തിൽപ്പെട്ട സംഭവത്തിലാണി ത്. ഷാർജയിൽ കഫ്റ്റീറിയ നടത്തിവരികയായിരുന്ന സിദ്ധീഖ് ദുബൈ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ പോകുേമ്പാൾ പാക് പൗരൻ ഒാടിച്ച വാഹനമാണ് ഇടിച്ചിരുന്നത്. സാരമായി പരിക്കേറ്റ സിദ്ധീഖിനെ ആദ്യംഷാർജ അൽഖാസിമി ആശുപത്രിയിലും തുടർചികിത്സക്കായി നാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വാഹനം ഓടിച്ചയാളെ ഷാർജ ട്രാഫിക് ക്രിമിനൽ കോടതി 3000ദിർഹം പിഴയും മൂന്ന്​ മാസത്തക്ക് ലൈസൻസ് റദ്ദാക്കാനും വിധിച്ച് വിട്ടയച്ചതിനെ തുടർന്ന് വാഹനാപകട നഷ്ടപരിഹാരത്തിനായി ബന്ധുക്കൾ ശ്രമമാരംഭിച്ചു. സിദ്ധീഖി​​​െൻറ സഹോദരൻ സുബൈർപുതിയപുരയിലും,ബന്ധുക്കളായ രാമംഗലത്ത്​ മുഹമ്മദ്, അബ്ദുൽഗഫൂർ, അബൂബക്കർ സിദ്ധീഖ്, എ.പിഹസൈനാർ, എ.പിമുഹമ്മദ് എന്നിവരും ഷാർജയിലെ നിയമസ്ഥാപനമായ അലി ഇബ്രാഹിം അഡ്വക്കറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു .

കേസ് ഏറ്റെടുത്ത ലീഗൽ ഓഫീസ് ഇൻഷുറൻസ് കമ്പനിയെയും, ഡ്രൈവറെയും എതിർകക്ഷിയാക്കി കൊണ്ട് വാഹനാപകട നഷ്ടപരിഹാരത്തിനായി ദുബൈ സിവിൽകോടതിയിൽ കേസ്ഫയൽ ചെയ്തു. അപകടം കാരണം പരാതിക്കാര​​​െൻറ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള ശേഷി പൂർണമായി നഷ്ടപ്പെടുകയും ശ്വാസകോശത്തിനും കഴുത്തിനും സാരമായി പരിക്കേറ്റ് ജീവിക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവശതയിലായി എന്നും പരാതിക്കാരനു വേണ്ടി ഹാജരായ വകീൽ വാദിച്ചു.

ഈ അപകടത്തിലെ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത കമ്പനിക്കില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിച്ചതുപോലുള്ള പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും, ഇൻഷുറൻസ്​​ കമ്പനി പറഞ്ഞു. എന്നാൽ പരാതിക്കാരൻ ഹാജരാക്കിയ തെളിവുകൾ ശരിവെച്ച കോടതി ശാരീരിക, സാമ്പത്തിക, മാനസിക നഷ്ടങ്ങൾ പരിഗണിച്ച്10,90000 ദിർഹം നൽകാൻ ഉത്തരവിടുകയായിരുന്നു. തുക വർധിപ്പിച്ചു കിട്ടാൻ അപ്പീൽ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന്​ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു .

Tags:    
News Summary - accident; dubai court ordered two crore as compensation amound -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.