Posted On
date_range Updated On
date_range വാഹനാപകടത്തിൽ മാറാത്തി ദമ്പതികൾ മരിച്ചു
ഷാർജ: ഖോർഫക്കാനിലുണ്ടായ വാഹനാപകടത്തിൽ ഇമാറാത്തി ദമ്പതികൾ മരിച്ചു. രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വാട്ടർ ടാങ്കറുമായി കാർ കൂട്ടിയിടിച്ചായിരുന്നു അപകടം.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 35 വയസ്സുകാരനും 27 വയസ്സുള്ള ഭാര്യയുമാണ് മരിച്ചത്. സംഭവസ്ഥലത്തുതന്നെ ഇവർ മരിച്ചു. പരിക്കേറ്റ കുട്ടികളെ ആദ്യം ദൈദ് ആശുപത്രിയിലും പിന്നീട് ദുബൈ റാശിദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ നില ഗുരുതരമാണ്. ഷാർജ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങൾ അൽ ദൈദിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.