ദുബൈ: അക്കാഫ് പ്രഫഷനൽ ക്രിക്കറ്റ് ലീഗിന്റെ അന്തിമ പോരാട്ടങ്ങൾക്ക് ഇന്ന് ഷാർജ ഡി.സി സ്റ്റേഡിയം വേദിയാകും.വൈകീട്ട് നടക്കുന്ന ആദ്യ പുരുഷ ഫൈനലിൽ സി.എച്ച്.എം.എം വർക്കലയും ഗവൺമെന്റ് കോളജ് മടപ്പള്ളിയും ഏറ്റുമുട്ടും.
വനിത ഫൈനലിൽ സ്റ്റാർ സ്ട്രൈക്കേഴ്സും റോയൽ സ്ട്രൈക്കേഴ്സും തമ്മിലാണ് പോരാട്ടം. അക്കാഫ് പ്രഫഷനൽ ലീഗ് അംബാസഡറും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് കളി കാണാനെത്തും. മാധ്യമ പ്രവർത്തകൻ മിന്റു ജേക്കബ് ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
പ്രമുഖ സിനിമ സംവിധായകനും ഡയറക്ടേഴ്സ് ഇലവൻ ക്യാപ്റ്റനുമായ സജി സുരേന്ദ്രൻ മുഖ്യാതിഥിയാകും. 100 ബാൾ ഫോർമാറ്റിൽ ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ പ്രഫഷനൽ ക്രിക്കറ്റ് ടൂർണമെന്റായ എ.പി.എല്ലിൽ 65 മാച്ചുകളിലായി എട്ട് വനിതാ ടീമുകളടക്കം 40 കോളജ് ടീമുകളുമാണ് ഏറ്റുമുട്ടിയത്.
ഫൈനൽ മത്സരങ്ങളുടെ ഭാഗമായും വൈവിധ്യപൂർണവും വർണാഭവുമായ പരിപാടികളാണ് ഒരുക്കുന്നതെന്ന് അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, എ.പി.എൽ ജനറൽ കൺവീനർ ബിജു കൃഷ്ണൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.