ദുബൈ: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ജോർജ് ഓണക്കൂറിനെ അക്കാഫ് ദുബൈയിൽ ആദരിച്ചു. മാറുന്നകാലത്ത് എഴുത്തും വായനയും സജീവമാക്കി ലഹരി ഉൾപ്പെടെയുള്ള മഹാ വിപത്തുകളെ പ്രതിരോധിക്കാൻ കഴിയുന്നതരത്തിലേക്ക് അക്കാഫ് ഇവന്റ്സ് ഉൾപ്പെടെയുള്ള സംഘടനകൾ മാറണമെന്ന് ഡോ. ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു.
ദുബൈ അൽ നഹ്ദയിൽ നടന്ന ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, സെക്രട്ടറി കെ.വി. മനോജ്, ജോ. സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ലിറ്റററി ക്ലബ് ജനറൽ കൺവീനർ അജിത് കണ്ടല്ലൂർ, ജയപ്രകാശ്, സൗമ്യ, ആദർശ് റിയോ ജോർജ് എന്നിവർ സംബന്ധിച്ചു. അക്കാഫ് എക്സിക്യൂട്ടിവ് അംഗവും ലിറ്റററി അസോസിയേഷൻ കൺവീനറുമായ അജിത് കണ്ടല്ലൂരിന്റെ ചെറുകഥാ സമാഹാരം ഇസബെല്ല ചടങ്ങിൽ അദ്ദേഹത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.