അബൂദബി: തറവാട്ടു കാരണവൻമാരെ ഒാർമിപ്പിക്കുന്ന സ്റ്റൈലൻ ജുബ്ബയും പൈജാമയും ധരിച്ച് അംബാസഡർ നവ്ദീപ് സിംഗ് സുരിയും കസവുള്ള കേരള സാരിയുടുത്ത് ഭാര്യ മണിയുമുൾപ്പെടെ നാലായിരത്തിലധികം പേർ വാഴയിലക്ക് മുന്നിലിരുന്നപ്പോൾ പാലക്കാടൻ മട്ടയരിയുടെ ചോറും പലകൂട്ടം കറികളുമായി ഉഷാർ ഒാണസദ്യ. മേെമ്പാടിയായി ഒാണപ്പാട്ടുകളും വാദ്യഘോഷങ്ങളും മാവേലി എഴുന്നെള്ളിപ്പും.
ഇന്ത്യൻ സോഷ്യൽ സെൻറർ ഒരുക്കിയ ഒാണാഘോഷ പരിപാടിയാണ് അബൂദബിയിൽ കേരളം തീർത്തത്.
സെൻറര്‍ കെട്ടിടത്തില്‍ പൂമാലകളും തോരണങ്ങളും തൂക്കിയും പൂക്കളമൊരുക്കിയുമാണ് വിരുന്നുകാരെ എതിരേറ്റത്. പ്രസിഡന്റ് ജോയ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍ സലാം, വൈസ് പ്രസിഡൻറ് ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.എഫ്.സി. ഗ്രൂപ്പ് എം.ഡി.കെ. മുരളീധരൻ, ജമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി. ഗണേഷ് ബാബു, യു.എ.ഇ. എക്‌സ്‌ചേഞ്ച് പ്രസിഡൻറ് വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യൻ ഇസ്‌ലാമിക് സെൻറർ പ്രസിഡൻറ് പി. ബാവഹാജി, കെ എസ് സി പ്രസിഡൻറ് പി. പത്മനാഭന്‍ തുടങ്ങിയ പ്രമുഖര്‍ അതിഥികളായെത്തി.
പാലക്കാട്ടുനിന്നെത്തിയ പാചകവിദഗ്ധന്‍ പ്രമോദ് ആണ് സദ്യയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.