ദുബൈ: പ്രവാസി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ (ഫോം 6എ) കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതൽ തുടങ്ങിയ സാങ്കേതിക തകരാർ അടിയന്തരമായി പരിഹരിക്കണമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ ജനറൽ സെക്രട്ടറി ഹാഫിസുൽ ഹഖ്.
യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കഴിഞ്ഞ രണ്ട് ദിവസമായി പുതിയ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നില്ല. ഈ വിഷയത്തിൽ സഹായം തേടി നൂറുകണക്കിന് പ്രവാസികളാണ് പ്രവാസി ഇന്ത്യയുടെ ‘എസ്.ഐ.ആർ ഹെൽപ് ഡെസ്കു’മായി ബന്ധപ്പെടുന്നത്. ബുധനാഴ്ച വൈകുന്നേരം മുതൽ സൈറ്റിൽ ഫോം സമർപ്പിക്കാൻ സാധിക്കാത്തതിനാൽ പുതിയതായി പേരുകൾ ചേർക്കാനുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രവാസികളുടെ അവകാശത്തെ ഹനിക്കുന്ന ഈ സാങ്കേതിക പിഴവ് തെരഞ്ഞെടുപ്പ് കമീഷന്റെ ഐ.ടി വിഭാഗം അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്നും ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അവസരമൊരുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.