അബൂദബിയിൽ പ്രീമിയം ടിക്കറ്റിൽ എല്ലാ പാർക്കിങ്​ സ്​ഥലങ്ങളും ഉപയോഗിക്കാം

അബൂദബി: പ്രീമിയം ടിക്കറ്റിൽ പ്രീമിയം, സ്​റ്റാൻഡേർഡ്​ പാർക്കിങ്​ ഇടങ്ങളിൽ വാഹനം പാർക്ക്​ ചെയ്യാ​െമന്ന്​ അബൂദ ബി സമഗ്ര ഗതാഗത കേന്ദ്രം (​െഎ.ടി.സി) അറിയിച്ചു. എന്നാൽ, സ്​റ്റാൻഡേർഡ്​ പാർക്കിങ്​ ടിക്കറ്റുകളിൽ പ്രീമിയം പാർക്കി ങ്​ ഇടങ്ങൾ ഉപയോഗിക്കാനാകില്ല. ജനങ്ങൾക്ക്​ നൽകുന്ന സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്​ വേണ്ടിയാണ്​ ഇൗ നടപടിയെന്ന്​ മവാഖിഫ്​ ടീം മേധാവി ഖമീസ്​ അൽ ദഹ്​മാനി പറഞ്ഞു. നിരോധിത പ്രദേശങ്ങളിൽ പാർക്ക്​ ചെയ്യരു​െതന്നും ഗതാഗത തടസ്സമുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെസിഡൻറ്​ പെർമിറ്റ്​ പാർക്കിങ്​ ഇടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണമെന്നും രാത്രി ഒമ്പത്​ മുതൽ രാവിലെ എട്ട്​ വരെ അവിടങ്ങളിൽ പാർക്ക്​ ചെയ്യരുതെന്നും ഖമീസ്​ അൽ ദഹ്​മാനി വ്യക്​തമാക്കി. പള്ളികൾക്ക്​ ചുറ്റുമുള്ള പാർക്കിങ്​ ഇടങ്ങളിൽ തറാവീഹ്​ നമസ്​കാര സമയത്ത്​ നമസ്​കരിക്കാനെത്തുന്നവരെ മവാഖീഫ്​ ഫീസിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. അനധികൃതമായി പാർക്ക്​ ചെയ്​ത വാഹനങ്ങൾ ഉടമകളെ എസ്​.എം.എസിലൂടെ വിവരമറിയിച്ച ശേഷം കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - abudabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.