??.?.? ???????? ???????? ??????????? ????????????? ??????? ?????????????????

സ്​മരണ ദിനം: രക്​തസാക്ഷികൾക്ക്​ രാഷ്​ട്രത്തി​െൻറ പ്രണാമം

അബൂദബി: രാഷ്​ട്രത്തിന്​ വേണ്ടി ജീവത്യാഗം ചെയ്​ത സൈനികർ, ​പൊലീസ്​ ഒാഫിസർമാർ, നയതന്ത്രജ്ഞർ തുടങ്ങിയവരെ സ്​മരിച്ച്​ യു.എ.ഇയിലാകമാനം വ്യാഴാഴ്​ച സ്​മരണ ദിനം ആചരിച്ചു. രാവിലെ എട്ടിന്​ പതാക താഴ്​ത്തിക്കെട്ടി 11.31ന്​ വീണ്ടും ഉയർത്തി. 11.30 മുതൽ ഒരു മിനിറ്റ്​ മൗനാചരണം നടത്തി.അബൂദബിയിലെ വഹത്​ അൽ കറാമ സ്​മാരകത്തിൽ സംഘടിപ്പിച്ച സ്​മരണ ദിനാചരണത്തിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ പ​െങ്കടുത്തു. രക്​തസാക്ഷികളുടെ ത്യാഗത്തിൽ നമ്മൾക്ക്​ അഭിമാനവും ആത്​മവിശ്വാസവുമുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. അവരുടെ നിസ്വാർഥതയെയും തലമുറകളോളം നിലനിൽക്കുന്ന സംഭാവനകളെയും വീരപ്രവൃത്തികളെയും നമ്മൾ സ്​മരിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് കൂട്ടിച്ചേർത്തു.

രക്​തസാക്ഷികൾക്കും അവരുടെ ധീരതക്കും ത്യാഗങ്ങൾക്കും ഒപ്പം നമ്മുടെ ഹൃദയങ്ങൾ മിടിക്കുന്നു​െവന്ന്​ ചടങ്ങിന്​ ശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു. അവർ നമ്മെ വിട്ടുപോയിട്ടില്ല, മറിച്ച്​ അനുഗ്രഹീതമായ നമ്മുടെ ദേശത്തെ ഒാരോ വീട്ടിലും ഒ​ാരോ സ്​ഥലത്തും അവർ സ്​മരിക്ക​െപ്പടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഉത്​കൃഷ്​ടമായ നമ്മുടെ രാജ്യത്തി​​െൻറ മൂല്യ സ്രോതസ്സായി എല്ലായ്​പോയും നമ്മുടെ രക്​തസാക്ഷികളും സൈനികരും നിലകൊള്ളുമെന്ന്​ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു. രാഷ്​ട്ര നേതാക്കൾക്ക്​ പുറമെ സ്വദേശി പൗരന്മാരും പ്രവാസികളും സമൂഹ മാധ്യമങ്ങളിൽ രക്​തസാക്ഷികൾക്ക്​ പ്രണാമമർപ്പിച്ചു. രക്​തസാക്ഷികൾക്ക്​ ആദരമർപ്പിക്കുന്ന നിരവധി വീഡിയോകളാണ്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടത്​.

Tags:    
News Summary - abudabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.