അബൂദബി പുസ്​തകമേള: ഇൻഡോ–യു.എ.ഇ സാംസ്​കാരിക വിനിമയമായി റാം ബക്​സാനിയുടെ പുസ്​തക ചർച്ച

അബൂദബി: ​െഎ.ടി.എൽ കോസ്​മോസ്​ ഗ്രൂപ്പ്​ ചെയർമാനും ഇന്ത്യൻ ബിസിനസുകാരനുമായ ഡോ. റാം ബക്​സാനിയുടെ ‘ടേകിങ്​ ദ ഹൈ റോഡ്​’ എന്ന പുസ്​തകത്തെ കുറിച്ച്​ അബൂദബി അന്താരാഷ്​ട്ര പുസ്​തകമേളയിലെ നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) പവലിയനിൽ ചർച്ച സംഘടിപ്പിച്ചു. ഡോ. റാം ബക്​സാനിയുടെ ആത്​മകഥയായ ‘ടേകിങ്​ ദ ഹൈ റോഡ്​’ 2003ൽ ദുബൈയിലെ ബെസ്​റ്റ്​ സെല്ലറായിരുന്നു. ബക്​സാനിയുടെ ജീവിതം, ദുബൈയിലെ പ്രവർത്തനം, യു.എ.ഇയും ഇന്ത്യയും തമ്മിലെ ബന്ധം എന്നിവ പുസ്​തകത്തിൽ വിശദീകരിക്കുന്നുണ്ട്​.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാ​​​െൻറ ഇന്ത്യാ സന്ദർശനവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയു​െട യു.എ.ഇ സന്ദർശനവും ഇരു രാജ്യങ്ങൾക്കുമിടയിൽ എല്ലാ മേഖലകളിലുമുള്ള നയതന്ത്ര ബന്ധത്തിൽ വലിയ മുന്നേറ്റം സാധ്യമാക്കിയെന്ന്​ ചർച്ചയിൽ പ​െങ്കടുത്ത്​ സംസാരിക്ക​േവ ബക്​സാനി പറഞ്ഞു. 16 ഒൗദ്യോഗിക ഭാഷകളുള്ള ലോകത്തെ ഏക രാജ്യമെന്നത്​ ഇന്ത്യക്ക്​ അഭിമാനകരമാണ്​. ഇന്ത്യ കേവലം ഒരു രാജ്യം മാത്രമല്ല, നിരവധി നിറങ്ങളും ആചാരങ്ങളും പാ​രമ്പര്യവും ഭക്ഷണവും ഭാഷകളുമുള്ള ഒരു ലോകം തന്നെയാണ്​. 

200ലധികം രാജ്യക്കാർ സമാധാനത്തോടും സൗഹാർദത്തോടും കഴിയുന്ന യു.എ.ഇ സഹിഷ്​ണുതയുടെയും സൗമ്യതയുടെയും മണ്ണായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷനൽ മീഡിയ കൗൺസിൽ ലൈസൻസിങ്​ വിഭാഗം ഡയറക്​ടർ ഇബ്രാഹിം ഖാദിം ഡോ. റാം ബക്​സാനിക്ക്​ ഉപഹാരം സമർപ്പിച്ചു. 
ഉപദേശക സമിതി ചെയർമാൻ ഇബ്രാഹിം അൽ ആബിദ്​, മാധ്യമ ഉപദേഷ്​ടാവ്​ ഷാജഹാൻ മാടമ്പാട്ട്​, മുൻ ഇന്ത്യൻ ഫലസ്​തീൻ സ്​ഥാനപതി ഡോ. സിക്​റു റഹ്​മാൻ, റഇൗസ്​ മുസാഫി, മുഅസ അൽ ഫലാഹി തുടങ്ങിയവർ പ​െങ്കടുത്തു.

Tags:    
News Summary - Abudabi book fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.