Posted On
date_range Updated On
date_range സലാലയിൽ കുടുംബത്തിനൊപ്പം യാത്ര ചെയ്യവേ വാഹനാപകടത്തിൽ ഷിയാസിന് ദാരുണാന്ത്യം; പരിക്കേൽക്കാതെ രക്ഷപ്പെട്ട് ഭാര്യയും പിഞ്ചുമക്കളും
സലാല: സലാലയിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ നീർക്കുന്നം വണ്ടാനത്തെ വാളംപറമ്പിൽ ഷിയാസ് ഉസ്മാൻ ആണ് (33) മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ദുബൈയിൽനിന്ന് സലാലയിലേക്ക് വരികയായിരുന്ന കുടുംബം സലാലക്കടുത്ത് ഹരീതിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്.
പിന്നിൽനിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല: ഭാര്യ: തസ്നിം, മക്കൾ: ഹൈഫ ( നാല്), ഹാദി (ഒന്ന്). ഇവർ സുരക്ഷിതരാണ്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ടീം വെൽഫയറിന്റെ നേത്യത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.